ദോഹ: ഖത്തറില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. അപകടസ്ഥലങ്ങളില്‍ ഒത്തുകൂടുന്നത് പൊതുജനങ്ങള്‍ ഒഴിവാക്കണമെന്നും സംശയാസ്പദമായ വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 999 എന്ന നമ്പറില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും അവയെ സമീപിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.
സമകാലിക സംഭവങ്ങളുടെ തുടര്‍ച്ചയായ നിരീക്ഷണത്തിന്റെ ഭാഗമായാണ് നിര്‍ദേശം. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്, സാധ്യമായ പ്രത്യാഘാതങ്ങള്‍ നേരിടുന്നതിനുള്ള അംഗീകൃത സന്നദ്ധത പദ്ധതികള്‍ക്ക് അനുസൃതമായി, വിവിധ മേഖലകളില്‍ സുരക്ഷാ പട്രോളിംഗും അടിയന്തര സംഘങ്ങളും വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.
ആംബുലന്‍സുകള്‍, സിവില്‍ ഡിഫന്‍സ്, സുരക്ഷാ പട്രോളിംഗുകള്‍ എന്നിവയുടെ സുഗമമായ ചലനം ഉറപ്പാക്കുന്നതിനും അവരുടെ ചുമതലകള്‍ കാര്യക്ഷമമായും എളുപ്പത്തിലും നിര്‍വഹിക്കുന്നതിനും അപകടസ്ഥലങ്ങളില്‍ ഒത്തുകൂടുകയോ പോകുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
