ദോഹ: ഖത്തര്‍ ലക്ഷ്യമാക്കിയുള്ള ഇറാന്‍ ഡ്രോണുകളും മിസൈലുകളും ഖത്തര്‍ സായുധ സേനയുടെ യുദ്ധവിമാനങ്ങള്‍ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്കൊപ്പം, രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയിലേക്ക് ഇറാന്‍ വിക്ഷേപിച്ച ഡ്രോണുകളും മിസൈലുകളും ഉള്‍പ്പെടുന്ന വ്യോമ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നിരീക്ഷണ പരിധിയില്‍ പ്രവേശിച്ചയുടനെ രാജ്യത്തെ സംവിധാനങ്ങള്‍ വിജയകരമായി ലക്ഷ്യങ്ങള്‍ കണ്ടെത്തിയതായും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ദേശീയ പരമാധികാരവും രാജ്യത്തിന്റെ സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് അവയെ ട്രാക്ക് ചെയ്യുകയും തടയുകയും ചെയ്തു. അതേസമയം ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ പ്രത്യേക സംഘങ്ങള്‍ വിലയിരുത്തലും മുന്‍കരുതല്‍ നിരീക്ഷണ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുകയാണ്.
അംഗീകൃത ഔദ്യോഗിക മാര്‍ഗങ്ങളിലൂടെയുള്ള സംഭവവികാസങ്ങള്‍ പിന്തുടര്‍ന്ന് ഖത്തറും രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നത് തുടരുന്നുവെന്നും ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
