ദോഹ: രാജ്യത്തെ പൊതുജനങ്ങള്‍ക്ക് വ്യാജ തട്ടിപ്പ് ഫോണ്‍കോളുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ഉദ്യോഗസ്ഥരോ അറിയപ്പെടുന്ന വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നോ എന്ന വ്യാജേന വ്യാപകമായി തട്ടിപ്പ് ഫോണ്‍കോളുകള്‍ ആളുകള്‍ക്ക് ലഭിക്കുന്ന സാഹചര്യത്തിലാണിത്. വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ ആവശ്യപ്പെട്ടായിരിക്കും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിക്കുക,ഇത്തരം വ്യാജ ഫോണ്‍കോളുകളില്‍ പ്രതികരിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ഔദ്യോഗിക ഫോണ്‍ നമ്പറുകള്‍ വഴി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് അത്തരം സന്ദേശങ്ങളുടെ ആധികാരികത പരിശോധിക്കാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ അധികാരികളെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്നതും വ്യാപകമായി ഫോര്‍വേഡ് ചെയ്ത സന്ദേശങ്ങള്‍ പ്രചരിക്കുന്നതുമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മേഖലയിലെ നിലവിലെ സുരക്ഷാ സംഭവവികാസങ്ങള്‍ മുതലെടുത്താണ് തട്ടിപ്പുകാര്‍ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ അയക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
