പൊതുപരിപാടികള്‍ക്ക് വിലക്ക്; ഖത്തറില്‍ ഗരന്‍ഗാവോയും ബീച്ച് പരിപാടികളും റദ്ദാക്കി

1q 5

ദോഹ: ഖത്തറില്‍ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഗരന്‍ഗാവോ പരിപാടികള്‍ റദ്ദാക്കി. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനുമായി, മാര്‍ച്ച് 3, 4 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഗരന്‍ഗാവോ പരിപാടികള്‍ റദ്ദാക്കിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി 974 ബീച്ചില്‍ നിശ്ചയിച്ചിരുന്ന പരിപാടികളും റദ്ദാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പരിപാടികള്‍ റദ്ദാക്കിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like