ഖത്തറില്‍ പരീക്ഷയ്ക്ക് ശേഷമുള്ള സ്‌കൂള്‍ അവധികളില്‍ മാറ്റം

education minstry qtr

ദോഹ: ഖത്തറില്‍ സര്‍ക്കാര്‍- സ്വകാര്യ സ്‌കൂളുകളിലെ സെമസ്റ്റര്‍ പരീക്ഷയ്ക്ക് ശേഷമുള്ള വാരാന്ത്യ അവധിയില്‍ ഭേദഗതി വരുത്തി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഒരു പ്രസ്താവന പുറത്തിറക്കി. സ്‌കൂളുകളിലെ 2025-2026 അധ്യയന വര്‍ഷത്തിലെ രണ്ടാം സെമസ്റ്ററിലെ മിഡ്-സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് ശേഷമുള്ള അവധിയുടെ തീയതിയിലാണ് ഭേദഗതി. ഷെഡ്യൂള്‍ ചെയ്ത പരീക്ഷകള്‍ പൂര്‍ത്തിയായതിന് ശേഷം വരുന്ന ഏപ്രില്‍ 8, 9 തീയതികള്‍ക്ക് പകരം ഏപ്രില്‍ 22, 23 തീയതികളില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയുമായിരിക്കും സ്‌കൂളുകള്‍ക്ക് അവധി ലഭിക്കുക.

സ്വകാര്യ സ്‌കൂളുകളില്‍ ഏപ്രില്‍ 8,9 ബുധനാഴ്ചയും വ്യാഴാഴ്ചയും അംഗീകൃത വാര്‍ഷിക കലണ്ടര്‍ പ്രകാരമുള്ള നീട്ടിയ അവധി അതേപടി തുടരും. ഒന്ന് മുതല്‍ പ്ലസ് വണ്‍ ഗ്രേഡുകളിലെ രണ്ടാം സെമസ്റ്ററിലെ മിഡ്-ടേം പരീക്ഷാ ഷെഡ്യൂളിലും മാറ്റമുണ്ട്. പരീക്ഷകള്‍ ഏപ്രില്‍ 12 മുതല്‍ 21 വരെ തീയതികളില്‍ നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Qatar Education Ministry revises dates for extended school weekend by amending the date of extended weekend holiday following the mid-semester exams for the academic year 2025-26.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading