കൊച്ചി: ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ യാത്രക്കാരിയോട് മോശമായി പെരുമാറിയ 62 കാരന്‍ പിടിയില്‍. വിമാന യാത്രയ്ക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന മലയാളിയായ യാത്രക്കാരിയോടാണ് തമിഴ്‌നാട് സ്വദേശിയായ യുവാവ് അപമര്യാദയായി പെരുമാറിയത്.
തിങ്കളാഴ്ച രാവിലെ 6.30ഓടെ നെടുമ്പാശേരിയില്‍ ഇറങ്ങിയ ദോഹ-കൊച്ചി ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലായിരുന്നു സംഭവം. ഇയാള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചതായി യുവതി വിമാനത്തില്‍ വച്ചു പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് കൊച്ചിയില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
