സ്‌പെഷ്യലിസ്റ്റ് ഇല്ലാതെ നഴ്‌സ് രോഗികള്‍ക്ക് ലേസര്‍ ചികിത്സ നടത്തി; ഖത്തറില്‍ സ്വകാര്യ ആശുപത്രിയിലെ ഡെര്‍മറ്റോളജി, ലേസര്‍ വിഭാഗം അടച്ചുപൂട്ടി

1q 49

ദോഹ: ഖത്തറില്‍ ഒരു സ്വകാര്യ ആരോഗ്യ ആശുപത്രിയുടെ ഡെര്‍മറ്റോളജി, ലേസര്‍ യൂണിറ്റ് പൊതുജനാരോഗ്യ മന്ത്രാലയം താല്‍ക്കാലികമായി അടച്ചുപൂട്ടി. ആരോഗ്യ മേഖലയിലെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിനാണ് നടപടി. മന്ത്രാലയത്തിലെ ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണല്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

സ്‌പെഷ്യലിസ്റ്റ് ഫിസിഷ്യന്റെ സാന്നിധ്യമില്ലാതെ ഡെര്‍മറ്റോളജി, ലേസര്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിച്ചു, നഴ്‌സിംഗ് സ്റ്റാഫിനെ അവരുടെ പ്രൊഫഷണല്‍ ലൈസന്‍സിന്റെ പരിധിക്കപ്പുറം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു, സ്‌പെഷ്യലിസ്റ്റ് ഫിസിഷ്യന്റെ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനോ മേല്‍നോട്ടമോ ഇല്ലാതെ രോഗികള്‍ക്ക് ലേസര്‍ ചികിത്സ നടത്തി, ഫിസിഷ്യന്‍ രാജ്യത്തിന് പുറത്തായിരിക്കുമ്പോള്‍ സ്‌പെഷ്യലിസ്റ്റ് ഫിസിഷ്യന്റെ സ്റ്റാമ്പ് ഉപയോഗിച്ചു എന്നീ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

ആശുപത്രിക്കും നിയമലംഘനം നടത്തിയ നഴ്‌സിനുമെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിച്ചുവരികയാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading