ദോഹ: ഖത്തറില്‍ തണുപ്പിന്റെ കാഠിന്യം കുറയും. ഇന്ന്, ജനുവരി 28 ന് ഖത്തറിന് മുകളില്‍ അല്‍ ബല്‍ദ നക്ഷത്രം ആകാശത്ത് ദൃശ്യമാകും. ഇത് ഷബാത് സീസണിന്റെ അവസാനത്തെ ഘട്ടമാണ്.
അല്‍ ബല്‍ദ നക്ഷത്രത്തിന്റെ ഉദിച്ച് 13 ദിവസം നീണ്ടുനില്‍ക്കും. അതേസമയം തണുത്ത കാലാവസ്ഥ തുടരുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാല്‍ ഈ രണ്ടാഴ്ചത്തെ കാലയളവിന്റെ അവസാനത്തോടെ അതിന്റെ തീവ്രത കുറയുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റ് ക്രമേണ തെക്ക് ദിശയിലേക്ക് മാറുമെന്നും ഇടയ്ക്കിടെ മഴമേഘങ്ങള്‍ പ്രത്യക്ഷപ്പെടുമെന്നും വകുപ്പ് കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
