ദോഹ: ഭക്ഷണം, വെള്ളം, ഊര്‍ജ്ജം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധത്തിനിടെയാണ് മുന്നറിയിപ്പ്.
നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോറുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഖത്തറിനും മേഖലയിലെ രാജ്യങ്ങള്‍ക്കുമെതിരായ ഇറാന്റെ അന്യായമായ ആക്രമണം തടയേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാന്റെ ഊര്‍ജ്ജ, ജല സൗകര്യങ്ങളില്‍ ആക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്, ഗള്‍ഫിലുടനീളം പ്രത്യാക്രമണ നടപടികളില്‍ ഏര്‍പ്പെടുമെന്ന് ടെഹ്റാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച, ഇറാന്‍ കുവൈത്തിലെ രണ്ട് ജലശുദ്ധീകരണ പ്ലാന്റുകളിലും ആക്രമണം നടത്തിയിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Qatari Prime Minister and Foreign Minister Sheikh Mohammed bin Abdulrahman bin Jassim Al Thani has warned against the “irresponsible targeting of vital infrastructure, particularly that related to water and food and energy facilities” during the US-Israeli war against Iran.
