ദോഹ: ഹോര്‍മുസ് കടലിടുക്കിന് സമീപത്ത് നിന്ന് ഖത്തര്‍ എനര്‍ജിയുടെ എല്‍എന്‍ജി ടാങ്കുറുകളും വഴിതിരിച്ചുവിട്ടു. റാസ് ലഫാനില്‍ നിന്നുള്ള രണ്ട് LNG കപ്പലുകളാണ് ഹോര്‍മുസ് കടലിടുക്കില്‍ എത്തിയ ശേഷം തിരിച്ചുപോയത്. കെപ്ലറില്‍ നിന്നും എല്‍എസ്ഇജിയില്‍ നിന്നുമുള്ള കപ്പല്‍ ട്രാക്കിംഗ് ഡാറ്റയിലാണ് ഇക്കാര്യം കാണിച്ചതെന്നും ദോഹാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഖത്തര്‍ എനര്‍ജിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ദായെന്‍, റഷീദ എന്നീ കപ്പലുകളാണ് തിരിഞ്ഞുപോയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഖത്തര്‍ എനര്‍ജി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഖത്തര്‍ എനര്‍ജിയുടെ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോയിരുന്നെങ്കില്‍, ഫെബ്രുവരി 28 ന് ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ LNG പാസേജ് ആകുമായിരുന്നു അത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Qatar energys LNG tankers change course near strait of hormuz. hip-tracking Data from Kpler and LSEG identified the vessels as Al Daayen and Rasheeda, both operated by qatar energy turned back afetr heading Hormuz strait. but the The company has not commented.
