ഖത്തറില്‍ ഈജിപ്തുകാരെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് വധശിക്ഷ വിധിച്ചു

1q 31

ദോഹ: ഖത്തറില്‍ ഈജിപ്തുകാരെ കൊലപ്പെടുത്തിയ കേസ് വിധിപറഞ്ഞ അവസാനിപ്പിച്ച് ഈജിപ്ത് കസേഷന്‍ കോടതി. പ്രതിഭാഗം സമര്‍പ്പിച്ച അപ്പീല്‍ നിരസിച്ച കോടതി പ്രതിക്കെതിരെ പുറപ്പെടുവിച്ച വധശിക്ഷ ശരിവയ്ക്കുകയായിരുന്നു. ഈജിപ്തിലെ ഖല്യൂബിയ ഗവര്‍ണറേറ്റില്‍ താമസിക്കുന്ന 43കാരന്‍ തമീര്‍ ആണ് പ്രതി.

ഖത്തറില്‍ കൊള്ളയടിക്കാനുള്ള ഉദ്ദേശ്യത്തോടെ മൂന്ന് ഈജിപ്തുകാരെ കൊലപ്പെടുത്തിയ കേസില്‍ കെയ്റോ ക്രിമിനല്‍ കോടതി നേരത്തെ പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചിരുന്നു. 2023 ഏപ്രിലില്‍ ഖത്തറിലെ അല്‍ റയ്യാന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു കേസിനാസ്പദമായ കൊലപാതകം നടന്നത്.

വീട്ടില്‍ വന്ന ഈജിപ്ഷ്യന്‍ പൗരന്മാരെ കത്തി ഉപയോഗിച്ച് മനഃപൂര്‍വ്വം കൊലപ്പെടുത്തിയതായും, അവരെ കൊല്ലാന്‍ ഉദ്ദേശിച്ചുകൊണ്ട് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുളച്ചുകയറുന്ന തരത്തില്‍ ആക്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Egyptian Court of Cassation has closed the case of the accused of killing three Egyptians in Qatar,by rejecting the appeal submitted by the defense and upholding the death sentence issued against him

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading