ദോഹ: ഗള്‍ഫിലുടനീളമുള്ള വിമാന സര്‍വീസുകള്‍ വീണ്ടും റദ്ദാക്കി ഒമാന്‍ എയര്‍. എയര്‍ സ്‌പേസുകള്‍ അടച്ചിട്ടത് തുടരുന്നതിനാല്‍ ദുബായ്, ദോഹ, ബഹ്റൈന്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഏപ്രില്‍ 15 വരെ റദ്ദാക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു.
ഇറാഖിലെ ബാഗ്ദാദിലേക്കും ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനിലേക്കും ഉള്ള സര്‍വീസുകളും നിര്‍ത്തിവച്ചതായും വിമാനക്ക മ്പനി അറിയിച്ചു. എന്നാല്‍ ജോര്‍ദാനിലെ അമ്മാനിലേക്കും സൗദി അറേബ്യയിലെ ദമ്മാമിലേക്കും ഉള്ള വിമാന സര്‍വീസുകള്‍ ഏപ്രില്‍ 1 ന് പുനരാരംഭിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
