വിസിറ്റ് വിസയിലുള്ളവര്‍ക്ക് ആശ്വാസം; കാലാവധി നീട്ടി

1q 94

റിയാദ്: നിലിവലെ സംഭവ വികാസങ്ങളില്‍പ്പെട്ട് സൗദി അറേബ്യയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ആശ്വാസം. സന്ദര്‍ശന, ഉംറ വിസകള്‍ ഉള്‍പ്പെടെ മറ്റ് നിരവധി വിസകളില്‍ രാജ്യത്ത് തു
രുന്നവരുടെ താമസ കാലാവധി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

ഔദ്യോഗിക പ്രസ്താവന പ്രകാരം, 2026 ഫെബ്രുവരി 25-ന് കാലഹരണപ്പെട്ട വിസകളുമായി രാജ്യത്ത് തുടരുന്നവര്‍ക്കും വിസയുടെ കാലാവധി നീട്ടിക്കിട്ടും. വിസ നീട്ടാന്‍ ഏപ്രില്‍ 18 വരെ സമയപരിധി അനുവദിച്ചു. എല്ലാത്തരം വിസകള്‍ക്കും കാലാവധി ബാധകമാണ്. വിസാ കാലവധി തീര്‍ന്ന് സൗദിയില്‍ നിലവിലുള്ളവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനും സാധിക്കും. സന്ദര്‍ശന, ഉംറ, ട്രാന്‍സിറ്റ്, ഫൈനല്‍ എക്‌സിറ്റ് വിസകള്‍ ഉള്‍പ്പെടെ എല്ലാത്തരം വിസകളുടെയും കാലാവധി കഴിഞ്ഞവര്‍ക്ക് മറ്റ് ഫീസോ പിഴയോ നല്‍കാതെ അന്താരാഷ്ട്ര തുറമുഖങ്ങള്‍ വഴി നേരിട്ട് രാജ്യം വിട്ട് പോകാന്‍ സാധിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും യുദ്ധഭീതിയില്‍; ഭീഷണിയുമായി ട്രംപ്

  • അബ്ദുൽ റഹീം നാട്ടിലെത്തി

  • അബ്ദുല്‍ റഹീം ജയില്‍ മോചിതനായി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading