ദോഹ: ഖത്തറിലും സോഷ്യല്‍മീഡിയ ഉപഭോക്താക്കള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു. രാജ്യത്തെ സൈബര്‍ കുറ്റകൃത്യ നിയമം ഭേദഗതി ചെയ്തു. അനുമതിയോ അറിവോ സമ്മതമോ ഇല്ലാതെ വ്യക്തികളുടെ ഫോട്ടോയും വീഡിയോയും എടുക്കരുത്. സ്വകാര്യത ലംഘിച്ചാല്‍ തടവും ഒരു ലക്ഷം (100,000) ഖത്തര്‍ റിയാല്‍ പിഴയും വിധിക്കും.
വ്യക്തികളുടെ സമ്മതമോ അറിവോ ഇല്ലാതെയോ അവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ ഉപയോഗിക്കരുത്, പ്രസിദ്ധീകരിക്കുകയോ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയോ ചെയ്യരുത്, ഇത് നിയമലംഘനമാണ്. ശിക്ഷ അനുഭവിക്കേണ്ടിവരും.
2025 ലെ ഭേദഗതി ചെയ്ത നിയമം നമ്പര്‍ (11) ഔദ്യോഗിക ഗസറ്റില്‍ ജൂലൈ 21 ന് പ്രസിദ്ധീകരിച്ചു. നിയമം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി അംഗീകരിക്കുകയും ചെയ്തു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള 2014 ലെ നിയമ നമ്പര്‍ (14) ല്‍ ആര്‍ട്ടിക്കിള്‍ (8) (ബിസ്) എന്ന പുതിയ ആര്‍ട്ടിക്കിള്‍ കൂടി ചേര്‍ത്താണ് നിയമം ഭേദഗതി ചെയ്തത്. പുതിയ വ്യവസ്ഥ പ്രകാരം, നിയമലംഘകര്‍ക്ക് ഒരു വര്‍ഷത്തില്‍ കൂടാത്ത തടവോ 100,000 ഖത്തര്‍ റിയാല്‍ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
പൊതുസ്ഥലങ്ങളില്‍ എത്തുന്നരുടെ ഫോട്ടോകളും ദൃശ്യങ്ങളും എടുത്ത് സമ്മതമില്ലാതെ സോഷ്യല്‍മീഡിയയിലൂടെ ചിത്രങ്ങളോ വീഡിയോ ക്ലിപ്പുകളോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്ത് അവരുടെ സ്വകാര്യത ലംഘിക്കുന്ന ഏതൊരാള്‍ക്കും ശിക്ഷ ലഭിക്കുന്നതാണ് പുതിയ ഭേദഗതി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ നിയമം പ്രബല്യത്തില്‍ വരികയും ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
