മൈനകള്‍ ശല്യമാകുന്നുണ്ടോ? ഭക്ഷണം നല്‍കരുത്; ഓടിക്കാന്‍ നിര്‍ദേശവുമായി പരിസ്ഥിതി മന്ത്രാലയം

1q 25

ദോഹ: അധിനിവേശ മൈനകളെ നിയന്ത്രിക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി ഖത്തര്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. രാജ്യത്തെ അധിനിവേശ മൈനകളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ മന്ത്രാലയം (MoECC) തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മന്ത്രാലയം നിര്‍ദേശങ്ങള്‍ പങ്കുവെച്ചത്.

മൈനകള്‍ ഒത്തുചേരുന്നതോ, കൂട്ടമായി എത്തുന്നതോ, കൂടുകൂട്ടുന്ന സ്ഥലങ്ങളോ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. മൈനകള്‍ക്ക് ഭക്ഷണം നല്‍കരുതെന്നും താമസക്കാര്‍ക്ക് നിര്‍ദേശം നല്‍കി. പ്രത്യേകിച്ച് വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കിയ ശേഷം, തുറസ്സായ സ്ഥലങ്ങളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നത് ഒഴിവാക്കണം. മാലിന്യക്കൂമ്പാരങ്ങള്‍ മൂടിവെയ്ക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു.

ചുമരുകളിലും മേല്‍ക്കൂരകളിലും മൈനകള്‍ കൂട് കൂട്ടുന്നത് ഒഴിവാക്കാന്‍ ദ്വാരങ്ങള്‍ അടക്കണം. കൂടുണ്ടാക്കാന്‍ അനുയോജ്യമായ മരങ്ങളില്‍ നിന്ന് ഉണങ്ങിയ ശാഖകള്‍ നീക്കം ചെയ്യാനും നിര്‍ദ്ദേശിച്ചു. അതോടൊപ്പം മൈനകളെ പിടിക്കാന്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന കൂടുകളിലും കെണികളിലും കൃത്രിമം കാണിക്കുകയോ അവ നശിപ്പിക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading