ദോഹ: ഖത്തറിലെ മലയാളി ഫോട്ടോഗ്രഫര്‍മാര്‍ ബഹ്‌റൈനില്‍ തട്ടിപ്പിന് ഇരയായതായി റിപ്പോര്‍ട്ട്. പ്രമോഷന്‍ ഷൂട്ട് ആവശ്യങ്ങള്‍ക്കായി വിളിച്ചുവരുത്തിയായിരുന്നു തട്ടിപ്പ്. ബഹ്‌റൈനില്‍ എത്തിയ മൂന്ന് മലയാളി ഫോട്ടോഗ്രഫര്‍മാരില്‍ നിന്നായി ഏകദേശം 40 ലക്ഷത്തോളം വിലവരുന്ന ക്യാമറകളും അനുബന്ധ ഉപകരണങ്ങളും മാക്ബുക് പ്രോ ഉള്‍പ്പെടെയുള്ളവയും തട്ടിയെടുത്തു.
സോഷ്യല്‍മീഡിയയിലൂടെ ആദ്യം പരിചയം സ്ഥാപിക്കുകയും പിന്നീട് പ്രമോഷന്‍ ഷൂട്ടിനായി ഫോട്ടോഗ്രഫര്‍മാരെ ബഹ്‌റൈനിലേക്ക് ക്ഷണിക്കുകയുമായിരുന്നു. ഇവര്‍ക്കുള്ള വിമാനടിക്കറ്റുകള്‍, താമസം, വിസ എന്നിവയും തട്ടിപ്പുകാര്‍ നല്‍കി. തുടര്‍ന്ന് ഹോട്ടലില്‍ എത്തിയ ശേഷം കൈവശമുണ്ടായിരുന്ന വസ്തുക്കള്‍ തട്ടിയെടുക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
