ഫോട്ടോഗ്രഫര്‍മാരെ ഇതിലേ… ഖത്തറില്‍ തസ്വീര്‍ ഫോട്ടോഗ്രഫി അവാര്‍ഡുകള്‍ക്ക് നോമിനേഷനുകള്‍ ക്ഷണിച്ചു; മലയാളികള്‍ക്കും അപേക്ഷിക്കാം

1q 21

ദോഹ: ഖത്തറില്‍ നടക്കുന്ന തസ്വീര്‍ ഫോട്ടോ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഫോട്ടോഗ്രഫി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ സെപ്റ്റംബര്‍ 20വരെ നോമിനേഷനുകള്‍ സമര്‍പ്പിക്കാവുന്നതാണ്. 2025 ലെ സിംഗിള്‍ ഇമേജ് ആന്‍ഡ് പ്രോജക്ട് അവാര്‍ഡുകള്‍ക്കായുള്ള ഓപ്പണ്‍ കോളാണ് പ്രഖ്യാപിച്ചത്.

18 വയസ്സിന് മുകളിലുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്. പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കയിലും (WANA) താമസിക്കുന്നവര്‍ക്കും ഖത്തറിലുള്ള മലയാളി ഫോട്ടോഗ്രഫര്‍മാര്‍ക്കും അപേക്ഷിക്കാം.

തസ്വീര്‍ പ്രോജക്ട് അവാര്‍ഡ്, തസ്വീര്‍ സിംഗിള്‍ ഇമേജ് അവാര്‍ഡ് എന്നീ രണ്ട് വിഭാഗങ്ങളിലാണ് 2025-ലെ തസ്വീര്‍ അവാര്‍ഡ് നല്‍കുന്നത്.

പേഴ്‌സണല്‍ എക്‌സ്പീരിയന്‍സ്/ നരേറ്റീവ് വ്യക്തമാക്കുന്ന സിംഗിള്‍ ഫോട്ടോഗ്രഫിക് ഇമേജാണ് അവാര്‍ഡിനായി അയക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ഫോട്ടോഗ്രാഫര്‍ക്കും 2,000 റിയാല്‍ ക്യാഷ് പ്രൈസ് ലഭിക്കും. കൂടാതെ അവരുടെ സൃഷ്ടികള്‍ തസ്വീര്‍ എക്‌സിബിഷനുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

തസ്വീര്‍ പ്രോജക്റ്റ് അവാര്‍ഡിന് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് 30,000 റിയാല്‍ ഗ്രാന്റ് ലഭിക്കും. 2027 ലെ തസ്വീര്‍ ഫോട്ടോ ഫെസ്റ്റിവലില്‍ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി, മെന്റര്‍ഷിപ്പ്, പ്രസിദ്ധീകരണങ്ങളും പൊതു പരിപാടികളും ഉള്‍പ്പെടെ നേരിട്ടും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും അവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം എന്നിവയും ലഭിക്കും.

എങ്ങനെ അപേക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ tasweer.org.qa എന്ന ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading