ദോഹ: ഖത്തറില്‍ ഇന്ന് ദൃശ്യപരത കുറയാന്‍ സാധ്യതയെന്ന് കലാവസ്ഥാ വകുപ്പ്. ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഹ്യുമിഡിറ്റി ഉയരുകയും ചെയ്തു.
പകല്‍സമയങ്ങളില്‍ ചൂട് കൂടുതലായിരിക്കും. ഈര്‍പ്പമുള്ളതായിരിക്കും കാലാവസ്ഥ. ഇടയ്ക്കിടെ കാലാവസ്ഥ മേഘാവൃതമാകുമെന്നും കാലാവസ്ഥാ പ്രവചനമുണ്ട്.
നേരിയതോ മിതമായതോ ആയ വടക്കുകിഴക്കന്‍, തെക്കുകിഴക്കന്‍ കാറ്റ് വീശും. ചില പ്രദേശങ്ങളില്‍ രാത്രിയില്‍ ദൃശ്യപരത 2 കിലോമീറ്ററില്‍ താഴെയായി കുറഞ്ഞേക്കാം. ദൃശ്യപരത കുറവായതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അതിരാവിലെയും രാത്രിയിലും, താമസക്കാരോടും വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ക്യുഎംഡി അഭ്യര്‍ത്ഥിച്ചു.
കടലില്‍ ഇറങ്ങുമ്പോഴും ശ്രദ്ധിക്കണം. തിരമാലകള്‍ 14 അടി വരെയും ഉയരും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
