സൗദിയില്‍ കാലാവധി കഴിഞ്ഞ വിസിറ്റ് വിസക്കാര്‍ രാജ്യം വിടാനുള്ള സമയം വീണ്ടും നീട്ടി

saudi visa 2

റിയാദ്: സൗദി അറേബ്യയില്‍ വിസിറ്റ് വിസാ ഉടമകള്‍ക്ക് രാജ്യം വിടാന്‍ 60 ദിവസത്തെ ഗ്രേസ് പീരീഡ് അനുവദിച്ചു. കാലാവധി കഴിഞ്ഞ വിസിറ്റ് വിസക്കാര്‍ക്ക് നിയമപരമായി രാജ്യം വിടുന്നതിന് 60 ദിവസത്തെ ഇളവ് പ്രഖ്യാപിച്ചതായി സൗദി പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. താമസ നിയമ ലംഘകര്‍ക്കുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണിത്. എല്ലാ സന്ദര്‍ശന വിസക്കാര്‍ക്കും സമയപരിധി ബാധകമാണ്.

ജൂലൈ 26 മുതല്‍ ഗ്രേസ് പിരീഡ് ആരംഭിച്ചു. ‘സദാദ്’ പേയ്മെന്റ് സിസ്റ്റം വഴി ഔദ്യോഗിക ബാങ്കിംഗ് ചാനലുകള്‍ വഴി കുടിശ്ശികയോ, ഏതെങ്കിലും ഫീസുകളോ പിഴകളോ അടയ്ക്കാനുണ്ടോ എന്ന് പരിശോധിക്കണമെന്നും പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് സന്ദര്‍ശകരോട് അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like