അബുദാബി: യുഎഇയില്‍ ടിക് ടോക്കില്‍ നിന്ന് 1 ദശലക്ഷത്തിലധികം വീഡിയോകള്‍ നീക്കം ചെയ്തു. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് വീഡിയോകള്‍ നീക്കം ചെയ്തത്. ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളിലാണ് ഇത്രയും വീഡിയോകള്‍ ടിക് ടോക്ക് സ്വമേധയാ നീക്കം ചെയ്തത്.
കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ഉള്ളടക്കത്തിനെതിരായ നടപടിയുടെ ഭാഗമായാണിത്. 87,000-ത്തോളം ലൈവ് ഹോസ്റ്റുകളും 1.4 ലക്ഷത്തിലേറെ ലൈവ് സ്ട്രീമുകളും പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കുകയും ചെയ്തു. മലയാളി ടിക്ടോക്കര്‍മാരുടെ വീഡിയോകളും നീക്കിയിട്ടുണ്ട്. യുഎഇയ്ക്ക് പുറമെ ഈജിപ്ത്, ഇറാഖ്, ലെബനന്‍, മൊറോക്കോ എന്നീ രാജ്യങ്ങളിലും വീഡോയോകള്‍ നീക്കിയിട്ടുണ്ട്.
യുഎഇയില്‍ നീക്കം ചെയ്ത ഉള്ളടക്കങ്ങളില്‍ 98.2% ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് തന്നെ സ്വമേധയാ ടിക് ടോക്ക് നീക്കം ചെയ്തതാണ്. 94% വീഡിയോകളും 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ട്. അതേസമയം നീക്കം ചെയ്ത വീഡിയോകള്‍ക്ക് അപ്പീല്‍ നല്‍കാം. ഒരു വീഡിയോ തെറ്റായി നീക്കം ചെയ്തെന്ന് ഉപയോക്താക്കള്‍ക്ക് തോന്നിയാല്‍ അവര്‍ക്ക് അപ്പീല്‍ നല്‍കുകയും ചെയ്യാം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
