മസ്‌കത്ത്: ഒമാനില്‍ ഓയില്‍ ആന്റ് ഗ്യാസ് മേഖലയിലെ ചില ജോലികള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 1 മുതല്‍ ലൈസന്‍സിംഗ് നിര്‍ബന്ധമാക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്നതിനും ദേശീയ തൊഴില്‍ ശക്തിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.
അതിനാല്‍ രാജ്യത്തെ ഓയില്‍ ആന്റ് ഗ്യാസ് മേഖലയിലെ നിര്‍ദ്ദിഷ്ട തസ്തികകളില്‍ ജോലി ചെയ്യുന്നവരും തൊഴില്‍ തേടുന്നവരും ഒമാന്‍ എനര്‍ജി സൊസൈറ്റി പ്രതിനിധീകരിക്കുന്ന എനര്‍ജി ആന്‍ഡ് മിനറല്‍സ് സെക്ടര്‍ സ്‌കില്‍സ് യൂണിറ്റില്‍ നിന്ന് ജോലി ചെയ്യുന്നതിന് ലൈസന്‍സ് നേടണം. ജോലി ചെയ്യുന്നതിന് അടുത്തമാസം മുതല്‍ ലൈസന്‍സ് ഉണ്ടായിരിക്കണം.
ലൈസന്‍സില്ലാതെ ജോലി ചെയ്യുന്നതിന് പെര്‍മിറ്റുകള്‍ അനുവദിക്കില്ലെന്നും പെര്‍മിറ്റുകള്‍ പുതുക്കി നല്‍കില്ലെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
ലൈസന്‍സ് നിര്‍ബന്ധമാക്കുന്ന തൊഴില്‍മേഖലകള്‍:
HSE അഡൈ്വസര്‍, മൊബൈല്‍ ക്രെയിന്‍ ഓപ്പറേറ്റര്‍, ടെലിസ്‌കോപ്പിക് ഹാന്‍ഡിയര്‍ ഓപ്പറേറ്റര്‍, ഫോര്‍ക്ക്‌ലിഫ്റ്റ് ഓപ്പറേറ്റര്‍, എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍, MEWP ഓപ്പറേറ്റര്‍, സ്ലിംഗര്‍/സിഗ്‌നലര്‍/RNB, ഓവര്‍ഹെഡ് ക്രെയിന്‍ ഓപ്പറേറ്റര്‍, വെഹിക്കിള്‍ മാര്‍ഷലര്‍, ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍, അപ്പോയിന്റഡ് പേഴ്‌സണ്‍, മഡ് ടെസ്റ്റര്‍, ഫെസിലിറ്റീസ് മെയിന്റനന്‍സ് ക്രാഫ്റ്റ്‌സ് പേഴ്‌സണ്‍, മാനുവല്‍ വെല്‍ഡര്‍, മെക്കാനിക്കല്‍ ക്രാഫ്റ്റ്‌സ് പേഴ്‌സണ്‍, അസിസ്റ്റന്റ് ഡ്രില്ലര്‍, ബില്‍ഡിംഗ് മെയിന്റനന്‍സ് ടെക്‌നീഷ്യന്‍, ഓട്ടോമേറ്റഡ് മെക്കാനൈസ്ഡ് വെല്‍ഡിംഗ് ഓപ്പറേറ്റര്‍, മെഷീന്‍ ഓപ്പറേറ്റര്‍, CNC മെഷീന്‍ ഓപ്പറേറ്റര്‍, ഇലക്ട്രിക്കല്‍ ക്രാഫ്റ്റ്‌സ് പേഴ്‌സണ്‍, ഫെസിലിറ്റീസ് മെയിന്റനന്‍സ് ഫിറ്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, ഡ്രില്ലര്‍, പ്രൊഡക്ഷന്‍ അസംബ്ലര്‍, മെഷീനിസ്റ്റ്, ഇന്‍സ്ട്രുമെന്റ് ക്രാഫ്റ്റ്‌സ് പേഴ്‌സണ്‍, റൂസ്റ്റാബൗട്ട്, ഫെസിലിറ്റീസ് മെയിന്റനന്‍സ് ടെക്‌നീഷ്യന്‍, പ്ലേറ്റ് വര്‍ക്കര്‍, മെക്കാനിക്കല്‍ ടെക്‌നീഷ്യന്‍, ഫ്‌ലോര്‍മാന്‍, സ്ട്രക്ചറല്‍ സ്റ്റീല്‍ വര്‍ക്കര്‍, CNC മെഷീനിസ്റ്റ്, ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, പൈപ്പ് ആന്റ് ട്യൂബ് ഫാബ്രിക്കേറ്റര്‍, ഡെറിക്ക്മാന്‍, ഇന്‍സ്ട്രുമെന്റ് ടെക്‌നീഷ്യന്‍, ടൂള്‍ പുഷര്‍, വെല്‍ഡിംഗ് അസിസ്റ്റന്റ്, മെഷീന്‍ ടൂള്‍ ടെക്‌നീഷ്യന്‍, ഫിറ്റിംഗ് ആന്‍ഡ് അസംബ്ലി ടെക്‌നീഷ്യന്‍, പൈപ്പ് ആന്‍ഡ് ഫിറ്റിംഗ് അസംബ്ലിംഗ് ടെക്‌നീഷ്യന്‍ എന്നീ തൊഴിലുകള്‍ക്ക് ലൈസന്‍സ് നേടിയിരിക്കണം.
ലോജിസ്റ്റിക്‌സ് മേഖലയിലെ നിരവധി തൊഴിലുകള്‍ക്കും ജോലി ചെയ്യുന്നതിന് പ്രൊഫഷണല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. അതും സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഒമാനികള്‍ക്കും പ്രവാസി തൊഴിലാളികള്‍ക്കും ഇത് ബാധകമാണ്. റഫ്രിജറേറ്റഡ് ട്രക്ക് ഡ്രൈവര്‍ (ട്രാക്ടര്‍-ട്രെയിലര്‍), വാട്ടര്‍ ടാങ്കര്‍ ഡ്രൈവര്‍ (ട്രാക്ടര്‍-ട്രെയിലര്‍), ട്രാക്ടര്‍ ഹെഡ് ഡ്രൈവര്‍ (ട്രെയിലര്‍), മാലിന്യ ഗതാഗത ട്രക്ക് ഡ്രൈവര്‍, ഭക്ഷണ വിതരണ പ്രതിനിധി, ഭക്ഷണ വിതരണ സൂപ്പര്‍വൈസര്‍ എന്നിവയ്ക്ക് പ്രൊഫഷണല്‍ ലൈസന്‍സ് നേടിയിരിക്കണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
