സാമ്പത്തിക ക്ലെയിമുകള്‍ക്കുള്ള നടപടികള്‍ ഇനി മെട്രാഷിലൂടെയും

metrashq

ദോഹ: ഖത്തറില്‍ സാമ്പത്തിക ക്ലെയിമുകള്‍ക്കുള്ള നടപടികള്‍ ഓണ്‍ലൈനായി മെട്രാഷിലൂടെയും വെബ്സൈറ്റ് വഴിയും പൂര്‍ത്തിയാക്കാമെന്ന് ആഭ്യന്തര മന്ത്രാലയം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടിലെ സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് വകുപ്പിലെ ഫിനാന്‍ഷ്യല്‍(സാമ്പത്തിക) ക്ലെയിംസ് പേയ്മെന്റുകള്‍ ഇനി ഓണ്‍ലൈനായി പൂര്‍ത്തിയാക്കാന്‍ കഴിയും. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തിറക്കി.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും മെട്രാഷ് ആപ്ലിക്കേഷനിലൂടെയും ഈ സേവനം ആക്സസ് ചെയ്യാന്‍ കഴിയും. പൊതുജനങ്ങളുടെ സൗകര്യം, കാര്യക്ഷമത, സുരക്ഷ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും പൊതു സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഡിജിറ്റൈസ് ചെയ്യുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണിത്.

വിസ നമ്പര്‍, സ്‌പോണ്‍സര്‍ ഐഡി അല്ലെങ്കില്‍ എസ്റ്റാബ്ലിഷ്മെന്റ് ഐഡി ഉപയോഗിച്ച് സാമ്പത്തിക ക്ലെയിമുകളെക്കുറിച്ച് അന്വേഷിക്കാം, പിഴകള്‍, ഫീസ്, വിമാന ടിക്കറ്റ് ചാര്‍ജുകള്‍ എന്നിവയുള്‍പ്പെടെ പേയ്മെന്റിനായി നിര്‍ദ്ദിഷ്ട ക്ലെയിമുകള്‍ തിരഞ്ഞെടുക്കുക, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സുരക്ഷിതമായി പേയ്മെന്റ് പൂര്‍ത്തിയാക്കുക, വിജയകരമായ സാമ്പത്തിക ഇടപാടിന് ശേഷം ഒരു ഔദ്യോഗിക പേയ്മെന്റ് രസീത് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാനും കഴിയും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading