ദോഹ: ദോഹ ഡയമണ്ട് ലീഗില്‍ ചരിത്രമെഴുതി ഇന്ത്യയുടെ നീരജ് ചോപ്ര. 90 മീറ്റര്‍ എന്ന സ്വപ്ന ദൂരം പിന്നിട്ട് ദോഹ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്ര രണ്ടാം സ്ഥാനത്ത്. ജര്‍മന്‍ താരം ജൂലിയന്‍ വെബ്ബര്‍ അവസാന ശ്രമത്തില്‍ 91.06 മീറ്റര്‍ ദൂരം താണ്ടി ഒന്നാമത് എത്തി.
മൂന്നാം ശ്രമത്തിലാണ് നീരജിന്റെ നേട്ടം. കരിയറില്‍ ആദ്യമായി 90 മീറ്റര്‍ ദൂരം താണ്ടിയാണ് നീരജ് ചരിത്രമെഴുതിയത്. ആദ്യ അവസരത്തില്‍ 88.4 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ച നീരജ് മൂന്നാം ശ്രമത്തിലാണ് 90.23 മീറ്റര്‍ എന്ന ദൂരം പിന്നിട്ടത്. നീരജ് ചോപ്ര ജാവലിനില്‍ കുറിച്ച ഏറ്റവും മികച്ച ദൂരമാണ് ഇത്. ഇന്ത്യയുടെ തന്നെ കിഷോര്‍ ജെന നിലവില്‍ എട്ടാം സ്ഥാനത്താനുള്ളത്. 89.06 മീറ്റര്‍ ദൂരം മൂന്നാം ശ്രമത്തില്‍ പിന്നിട്ട ജൂലിയന്‍ അവസാന ശ്രമത്തില്‍ 91.06 മീറ്റര്‍ എന്ന ദൂരത്തിലെത്തി. ഇതോടെ നീരജ് ചോപ്ര ദോഹ ഡയമണ്ട് ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം 76.31 മീറ്റര്‍ കണ്ടെത്തിയ കിഷോര്‍ ജെന അന്ന് ഒന്‍പതാം സ്ഥാനത്തായിരുന്നു. പാകിസ്ഥാന്റെ ഒളിംപിക് ചാന്പ്യന്‍ അര്‍ഷാദ് നദീം ഇത്തവണ പങ്കെടുക്കുന്നില്ല. രണ്ട് തവണ ലോക ചാംപ്യനായ ഗ്രനാഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്‌സ്, ചെക്ക് റിപ്പബ്ലിക്കിന്റെ നിലവിലെ ചാംപ്യന്‍ യാക്കൂബ് വാഡ്‌ലെജ്, ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍ എന്നിവര്‍ ഉള്‍പ്പടെ 11 പ്രമുഖ താരങ്ങളാണ് ദോഹയില്‍ മത്സരിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
