ദോഹ: ഖത്തറിലെ ജെറി അല്‍ സമര്‍ സ്ട്രീറ്റ് റോഡ് ഇന്ന് മുതല്‍ ഭാഗീകമായി അടച്ചിടും. നാളെ, മെയ് 18 ഞായറാഴ്ച മുതല്‍ 30 ദിവസത്തേക്ക് ജെറി അല്‍ സമര്‍ സ്ട്രീറ്റില്‍ നിന്ന് അല്‍ വക്ര, ഉം ബെഷര്‍ സ്ട്രീറ്റില്‍ നിന്ന് സൗദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കുള്ള ജെറി അല്‍ സമര്‍ സ്ട്രീറ്റും ഉം ബെഷര്‍ സ്ട്രീറ്റും തമ്മിലുള്ള സ്ട്രീറ്റ് ഭാഗികമായി അടച്ചിടും.
ഈ സമയത്ത്, റോഡ് ഉപയോക്താക്കള്‍ക്ക് വലത്തേക്ക് തിരിഞ്ഞ് അടുത്ത കവലയില്‍ യു-ടേണ്‍ എടുത്ത് ലക്ഷ്യസ്ഥാനങ്ങളില്‍ എത്താമെന്നും പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
