മെസ്സി കേരളത്തിലേക്ക് ഇല്ല; മെസ്സിയുടെ ചെലവിന് ആപ്പിലൂടെ പണപ്പിരിവ്, റിപ്പോര്‍ട്ടര്‍ ടിവി പറ്റിച്ചോ?

1q 74

കൊച്ചി: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്കില്ല. ടീമിന്റെ ഈ വര്‍ഷത്തെ സൗഹൃദ മത്സരങ്ങളില്‍ തീരുമാനം ആയെന്ന് റിപ്പോര്‍ട്ട്. ഇതോടെ അര്‍ജന്റീന ഫുട്ബോള്‍ ടീം ഈ വര്‍ഷം ഇന്ത്യയിലേക്കില്ലെന്ന് ഉറപ്പായി. ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിക്കും. ഒക്ടോബറില്‍ മെസ്സി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നത്.

എന്നാല്‍ മെസിയും ടീമും വരുന്നതിന്റെ ചെലവുകള്‍ ഏറ്റെടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വന്‍തുക പിരിച്ച് ഒരു വിഭാഗം തട്ടിപ്പ് നടത്തിയെന്ന് സ്വര്‍ണവ്യാപാരി സംഘടന എകെജിഎസ്എംഎ. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘടന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുല്‍ നാസര്‍, ട്രഷറര്‍ സി.വി.കൃഷ്ണദാസ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ലയണല്‍ മെസ്സി കേരളത്തില്‍ വരുന്നതിന്റെ ചെലവുകള്‍ വഹിക്കാമെന്ന് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് വന്‍ തുക പിരിച്ചെടുത്ത എകെജിഎസ്എംഎ ജസ്റ്റിന്‍ പാലത്തറ വിഭാഗം നടത്തിയ തട്ടിപ്പിനെ കുറിച്ച് അന്വേഷണക്കണം എന്നാവശ്യപ്പെട്ടാണ് കത്ത്.

അതേസമയം മെസിയുടെ കേരള സന്ദര്‍ശനം ഒഴിവാക്കിയതില്‍ നിയമ നടപടിക്കൊരുങ്ങി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും സംസ്ഥാന സര്‍ക്കാരും. സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനിക്കെതിരെയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും സംസ്ഥാന സര്‍ക്കാരും നടപടിക്കൊരുങ്ങുന്നത്. കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിയമനടപടിയെന്നാണ് വിവരം.

കേരളത്തില്‍ 2 മത്സരം നടത്താന്‍ വേണ്ടി അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷനുമായി സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനി കരാര്‍ ഒപ്പിട്ടിരുന്നു. കരാര്‍ ഒപ്പിട്ട് 45 ദിവസത്തിനകം പകുതി തുക നല്‍കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ സമയം നീട്ടി നല്‍കിയിട്ടും സ്‌പോണ്‍സര്‍ ഇത് പാലിച്ചില്ല. സ്‌പോണ്‍സര്‍മാര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരും നിയമനടപടി എടുത്തേക്കും എന്നാണ് വിവരം. സന്ദര്‍ശനം ഒഴിവാക്കിയത് സംബന്ധിച്ച് സര്‍ക്കാരിന് അര്‍ജന്റീന ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടില്ല. അറിയിപ്പ് ലഭിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ നിയമ നടപടികള്‍ ആലോചിക്കുക. കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയാകും നടപടി വരിക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading