സലാല: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലെ മസ്യൂന പ്രദേശത്ത് മാന്‍ഹോളില്‍ വീണ് മലയാളി നഴ്സിന് ഗുരുതര പരുക്ക്. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാര്‍ (34) ആണ് അപകടത്തില്‍പ്പെട്ടത്. താമസ സ്ഥലത്തെ മാലിന്യം കളയാന്‍ ബലദിയ ഡ്രമിനടുത്തേക്ക് പോകുമ്പോള്‍ കാല്‍ വഴുതി മാന്‍ ഹോളിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സലാലയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് മസ്യൂന എന്ന പ്രദേശത്ത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം.
ഉടന്‍ തന്നെ മസ്യൂനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമായതിനാല്‍ പിന്നീട് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. സംഭവമറിഞ്ഞ് ഭര്‍ത്താവും കുട്ടിയും സലാലയില്‍ എത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്സാണ് ലക്ഷ്മി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
