ദുബായ്: ജോലിക്കായി വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ. കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് പത്ത് വര്‍ഷം വരെ തടവോ 10 ലക്ഷം ദിര്‍ഹം വരെ പിഴയോ രണ്ടും ചേര്‍ത്തോ ശിക്ഷ ലഭിക്കും. വ്യാജ രേഖകള്‍ സമര്‍പ്പിക്കുന്നത് രാജ്യത്ത് ക്രിമിനല്‍ കുറ്റമാണ്. അസ്സല്‍/ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റില്‍ എന്തെങ്കിലും ചേര്‍ക്കുക, മായ്ക്കുക, വിവരങ്ങള്‍ തിരുത്തുക, മാര്‍ക്കോ തീയതിയോ ഫോട്ടോയോ മാറ്റുക, അധികാരികളുടെ വ്യാജ ഒപ്പും സീലും പതിക്കുക എന്നിവയെല്ലാം കുറ്റകൃത്യമായി കണക്കാക്കും.
രാജ്യത്ത് വ്യാജ സര്‍വകലാശാല ബിരുദങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി തട്ടിപ്പ് നടത്തുന്നവരെ തടയാന്‍ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ 2021ല്‍ നിയമം പാസാക്കിയിരുന്നു. യുഎഇയുടെയും വിദേശ രാജ്യങ്ങളുടെയും അറ്റസ്റ്റേഷന്‍ ലഭിക്കുന്നതിനു ലൈസന്‍സില്ലാത്ത സ്ഥാപനം നല്‍കുന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുക, ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുക, വ്യാജ യോഗ്യതയെക്കുറിച്ച് ഏതെങ്കിലുമൊരു മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുക എന്നീ കുറ്റങ്ങള്‍ക്ക് 3 മുതല്‍ 1 വര്‍ഷം വരെ തടവോ 30,000 മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയോ അല്ലെങ്കില്‍ രണ്ടും ചേര്‍ത്തോ ശിക്ഷ ലഭിക്കും.
വ്യാജ സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനമാക്കി ജോലി നേടുകയോ മറ്റേതെങ്കിലും ആനുകൂല്യം പറ്റുകയോ ചെയ്താല്‍ ശിക്ഷ ഇരട്ടിക്കും. വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് അറിഞ്ഞിട്ടും അവ സ്വീകരിക്കുന്ന വ്യക്തിക്ക് 2 മുതല്‍ 10 വര്‍ഷം വരെ തടവും ഒരു ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയുമായിരിക്കും ശിക്ഷ.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
