വീണ്ടും ഫുട്‌ബോള്‍ ആരവം.. മെസി എത്തുന്നു; ടിക്കറ്റുകള്‍ വില്‍പ്പനയ്ക്ക്

1q 29

ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്റ്റിവലിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ഇന്നലെ, ഫെബ്രുവരി 25 ന് രാത്രി 9 മണി മുതല്‍ ഔദ്യോഗിക ടിക്കറ്റിംഗ് വെബ്സൈറ്റ് വഴി ടിക്കറ്റുകള്‍ ലഭ്യമായിത്തുടങ്ങി. ലയണല്‍ മെസി ഉള്‍പ്പെടെയുള്ള താരങ്ങള്‍ അണിനിരക്കുന്ന മത്സരങ്ങളുടെ ടിക്കറ്റുകള്‍ ലഭ്യമാണ്.

മാര്‍ച്ച് 26 മുതല്‍ 31 വരെയാണ് ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്റ്റിവല്‍ നടക്കുക. ഖത്തര്‍, സൗദി അറേബ്യ, ഈജിപ്ത്, സെര്‍ബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തതോടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളുടെ പരമ്പരയ്ക്കൊപ്പം പുരുഷന്മാരുടെ ഫിനാലിസുമ 2026നും ഫെസ്റ്റിവല്‍ വേദിയാകും.

അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം, ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം, ലുസൈല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായി ആകെ ആറ് മത്സരങ്ങളാണ് നടക്കുക. 2026 ഫിനാലിസിമ മത്സരം മാര്‍ച്ച് 27 ന് ഐക്കണിക് ലുസൈല്‍ സ്റ്റേഡിയത്തിലാണ് നടക്കുക, യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ ദക്ഷിണ അമേരിക്കന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയെ നേരിടും.

മറ്റ് അന്താരാഷ്ട്ര മത്സരങ്ങള്‍ ഇവയാണ്, മാര്‍ച്ച് 26ന് ഈജിപ്ത് vs സൗദി അറേബ്യ – അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം, മാര്‍ച്ച് 26ന് ഖത്തര്‍ vs സെര്‍ബിയ – ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം, മാര്‍ച്ച് 30ന് ഈജിപ്ത് vs സ്‌പെയിന്‍ – ലുസൈല്‍ സ്റ്റേഡിയം, മാര്‍ച്ച് 30ന് സൗദി അറേബ്യ vs സെര്‍ബിയ – ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം, മാര്‍ച്ച് 31ന് ഖത്തര്‍ vs അര്‍ജന്റീന – ലുസൈല്‍ സ്റ്റേഡിയം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading