‘ഞാൻ എന്നെ പൂർണമായി സമർപ്പിച്ചു’; വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി

InShot 20260831 220159659

ഫുട്ബോൾ ഇതിഹാസ താരം ലയണൽ മെസ്സി അർജന്റീന ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 39-ാം വയസ്സിലാണ് വിരമിക്കൽ. സോഷ്യൽ മീഡിയയിലൂടെയാണ് മെസ്സി തന്റെ തീരുമാനം ആരാധകരെ അറിയിച്ചത്.

ഏറെ വേദനയോടെയാണ് തീരുമാനമെടുത്തതെന്ന് മെസി കുറിപ്പിൽ വ്യക്തമാക്കി. അർജന്റീനയ്ക്കായി തനിക്ക് കഴിയുന്നതെല്ലാം നൽകിയെന്നും ഇനി നൽകാൻ ഒന്നുമില്ലെന്നുമാണ് താരത്തിന്റെ വൈകാരിക പ്രതികരണം. ദേശീയ ടീമിനായി കളിച്ചതിന്റെ അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്നും മെസ്സി പറഞ്ഞു.

ഞാൻ എന്നെ പൂർണമായി സമർപ്പിച്ചു. ഇനി എനിക്ക് നൽകാൻ ഒന്നുമില്ല എന്ന വികാരമാണ് മെസ്സിയുടെ വിടവാങ്ങൽ കുറിപ്പിൽ നിറഞ്ഞുനിന്നത്. വരും തലമുറയിലെ മികച്ച താരങ്ങൾക്ക് അവസരം നൽകേണ്ട സമയമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. ദേശീയ ടീമിനായി കഴിഞ്ഞ 20 വർഷം നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ആരാധകർക്ക് മെസ്സി നന്ദി പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading