ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ മാറ്റം; വരുന്നു ചിപ്പ് അധിഷ്ഠിത പാസ്പോര്‍ട്ടുകള്‍

passport india

ഡല്‍ഹി: ഇന്ത്യയില്‍ ചിപ്പ് അധിഷ്ഠിത ഇ-പാസ്‌പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. അന്താരാഷ്ട്ര യാത്രകള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ രീതിയില്‍ ചിപ്പ് അധിഷ്ഠിത പാസ്‌പോര്‍ട്ടുകള്‍ അവതരിപ്പിച്ചത്. ഇ- പാസ്പോര്‍ട്ടുകളില്‍ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ഞഎകഉ) ചിപ്പും ആന്റിനയും ഉണ്ട്. ഈ ചിപ്പുകള്‍ പാസ്പോര്‍ട്ട് ഉടമയുടെ ഡാറ്റ-ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പടെ സൂക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ പാസ്പോര്‍ട്ടിന്റെ ഡ്യൂപ്ലിക്കേറ്റ് നിര്‍മ്മിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാകും.

ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ തിരഞ്ഞെടുത്ത പ്രാദേശിക പാസ്പോര്‍ട്ട് ഓഫീസുകളിലാണ് നിലവില്‍ ഇ-പാസ്പോര്‍ട്ടുകള്‍ നല്‍കുന്നത്. ജര്‍മനി, അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനോടകംതന്നെ ബയോമെട്രിക് അധിഷ്ഠിത യാത്രാരേഖകള്‍ ഉണ്ട്. നിലവില്‍ ചെന്നൈ, ജയ്പൂര്‍, ഹൈദരാബാദ്, നാഗ്പൂര്‍, അമൃത് സര്‍, ഗോവ, റായ്പൂര്‍, സൂററ്റ്, റാഞ്ചി, ഭുവനേശ്വര്‍, ജമ്മു, ഷിംല തുടങ്ങിയ നഗരങ്ങളിലെ പാസ്പോര്‍ട്ട് ഓഫീസുകള്‍ ഇ- പാസ്പോര്‍ട്ടുകള്‍ വാഗ്ദാനം ചെയ്യുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading