പ്രവാസികള്‍ക്കിടയില്‍ പ്രായവ്യത്യാസമില്ലാതെ ഹൃദയാഘാതം കൂടിക്കൊണ്ടിരിക്കുകയാണ്. മരണനിരക്കും ഉയരുകയാണെന്നാണ് പഠനം. എന്നാല്‍ ഹൃദയം നല്‍കുന്ന സൂചനകള്‍ കണ്ടെത്തിയാല്‍ അപകടസാധ്യത കുറയ്ക്കാന്‍ സാധിക്കും. സമയബന്ധിതമായ ഇടപെടല്‍ ഹൃദയ പേശികള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ പരിമിതപ്പെടുത്താനും വീണ്ടെടുക്കാനുമുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
നെഞ്ചിലെ അസ്വസ്ഥത, ശ്വാസതടസം, തലകറക്കം, ക്ഷീണം, കൈകള്‍, കഴുത്ത്, താടിയെല്ല്, അല്ലെങ്കില്‍ പുറം എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന വേദന തുടങ്ങിയവയാണ് ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍. ഇത് തിരിച്ചറിയുന്നത് ഏറെ പ്രധാനമാണ്. പ്രത്യേകിച്ച് സ്ത്രീകളില്‍ ദഹനക്കേട് അല്ലെങ്കില്‍ കടുത്ത ക്ഷീണം പോലെയുളള ലക്ഷണങ്ങള്‍ കാണപ്പെടാം.
ഈ സൂചനകള്‍ അവഗണിക്കരുതേ…
- നെഞ്ചിലെ സമ്മര്‍ദ്ദം, ഭാരം ഉളളതുപോലെ തോന്നുക ഇതൊക്കെ ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. അസ്വസ്ഥത ചിലപ്പോള്‍ അസിഡിറ്റിയോ ദഹനക്കേടോ ആയി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ഇത്തരം അസ്വസ്ഥത സ്ഥിരമായോ അസാധാരണമായോ കാണപ്പെടുകയാണെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിക്കണം.
- നെഞ്ചുവേദന ഇല്ലെങ്കില്‍ പോലും ശ്വാസതടസം ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണമായേക്കാം. സ്ഥിരമായി ചെയ്യുന്ന ജോലികള്‍ ചെയ്യുമ്പോഴോ വിശ്രമിക്കുമ്പോഴോ നല്ല രീതിയില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ അവഗണിക്കരുത്.
- ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ അവഗണിക്കരുത്. ഇത് പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നതുകൊണ്ടുതന്നെ അപകടങ്ങളും ക്ഷണിച്ചുവരുത്തുന്നു. നിയന്ത്രിക്കാനാവാത്തവിധം രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത വര്‍ധിപ്പിക്കുന്നു.
- ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടാന്‍ കാരണമാകുന്നു. ഇത് ഹൃദയത്തിലേക്കുളള രക്തയോട്ടത്തെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ട് ആറ് മാസത്തിനിടയില്‍ കൊളസ്ട്രോള്‍ പരിശോധന നടത്തേണ്ടതുണ്ട്.
- എത്ര വിശ്രമിച്ചാലും മാറാത്ത എപ്പോഴുമുള്ള നിരന്തരമായ ക്ഷീണം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇത് നിങ്ങളുടെ ഹൃദയം കാര്യക്ഷമമായി പമ്പ് ചെയ്യുന്നില്ല എന്നതിന്റെ സൂചനയായിരിക്കാം. പല അവസ്ഥകള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാമെങ്കിലും അമിതമായി ക്ഷീണം അനുഭവപ്പെട്ടാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
- പ്രമേഹവും പ്രധാന ലക്ഷണമാണ്. ഇത് ഹൃദ്രോഗ സാധ്യതയെ ഗണ്യമായി വര്‍ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
- അമിതമായ ശരീരഭാരം ഹൃദയത്തിന് ആയാസം വരുത്തുകയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം , പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. അമിത ഭാരമുള്ളവര്‍ ഒരു ഡയറ്റീഷ്യനെ കണ്ട് ശരീരഭാരം കുറയ്ക്കുന്നതിനുളള കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. കൂടുതല്‍ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള എല്ലാ സംശയങ്ങള്‍ക്കും വിദഗ്ധ നിര്‍ദ്ദേശം തേടേണം.
- പുകയിലയുടെയും കഞ്ചാവിന്റെയും ഉപയോഗം വര്‍ദ്ധിക്കുന്നതും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. പുകവലി കൂടിയാല്‍ അടുത്ത 5 വര്‍ഷം കൊണ്ട് ഹൃദയാഘാത മരണങ്ങളില്‍ 50 ശതമാനം വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പഠനം. പുകയിലയിലെ ഇസ്‌കെമിക് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുമ്പോള്‍, കഞ്ചാവിന്റെ ഉപയോഗം ഹൃദയാഘാതം, അരിഹ്‌മിയ, കാര്‍ഡിയോജനിക് ഷോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് പഠനം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
