റിയാദ്: ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. തീര്‍ത്ഥാടകരുടെ ലഗേജില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലാത്ത സാധനങ്ങളുടെ പട്ടികയാണ് ഹജ്ജ്, ഉംറ മന്ത്രാലയം പുറത്തു വിട്ടത്. പടക്കങ്ങള്‍, വ്യാജ കറന്‍സി, രജിസ്റ്റര്‍ ചെയ്യാത്ത മരുന്നുകള്‍, നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, റാഡാര്‍ സംവിധാനങ്ങള്‍, സ്റ്റണ്‍ ഗണ്ണുകള്‍, ലേസര്‍ പേനകള്‍, ഒളിക്യാമറകള്‍ തുടങ്ങിയ നിരവധി വസ്തുക്കള്‍ നിരോധിച്ച വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം വസ്തുക്കള്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ ലഗേജില്‍ കൊണ്ടുപോകാന്‍ പാടില്ലെന്നും യാത്രക്ക് മുന്‍പ് തന്നെ ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
സക്കാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ നിരോധിച്ചിട്ടുള്ള വസ്തുക്കളുടെ പൂര്‍ണമായ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്രാന്‍ഡ് മോസ്‌കിലേക്ക് പോകുന്ന വിമാന യാത്രക്കാര്‍ക്കുള്ള ലഗേജ് സംബന്ധമായ മറ്റ് നിര്‍ദേശങ്ങളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ ചെറിയ ബാഗുകള്‍ കയ്യില്‍ കരുതണം. വലിയ ബാഗുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഹജ്ജ് യാത്ര യാതൊരു വിധ തടസ്സങ്ങളും കൂടാതെ പൂര്‍ത്തീകരിക്കുന്നതില്‍ ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
