ദോഹ: ഖത്തറില്‍ വിവിധയിടങ്ങളില്‍ നിന്ന് അനധികൃതമായി പക്ഷികളെ പിടികൂടുന്ന ഉപകരണങ്ങള്‍ പിടിച്ചെടുത്തു. പ്രകൃതി സംരക്ഷണ വകുപ്പ് പ്രതിനിധീകരിക്കുന്ന പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഇക്കാര്യം ഔദ്യോഗിക സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. അല്‍ റീം റിസര്‍വിലെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് പക്ഷികളെ ആകര്‍ഷിക്കുന്ന നിരവധി ഉപകരണങ്ങള്‍ (സവാത്ത്) പിടിച്ചെടുത്തത്. ഉപകരണങ്ങള്‍ കണ്ടുകെട്ടുകയും നിയമലംഘകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
നിയമവിരുദ്ധമായ വേട്ടയാടല്‍ രീതികള്‍ ഉപയോഗിക്കരുതെന്നും 2023 ലെ മന്ത്രിതല പ്രമേയം (24) അനുസരിച്ച് ഫെബ്രുവരി 15-ന് വ്യക്തമാക്കിയ സീസണിന് ശേഷം പക്ഷികളെയും വന്യമൃഗങ്ങളെയും വേട്ടയാടുന്നത് നിര്‍ത്തണമെന്നും മന്ത്രാലയം അറിയിച്ചു. ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
