അബുദാബി: യുഎഇയില്‍ വ്യക്തിനിയമ ഭേദഗതി ഏപ്രില്‍ മുതല്‍ നിലവില്‍ വരുന്നു. ഏപ്രില്‍ 15 മുതല്‍ നിയമഭേദഗതി നിലവില്‍ വരും. വിവാഹത്തിനുള്ള സമ്മതം, വിവാഹ പ്രായം, വിവാഹമോചന നടപടിക്രമങ്ങള്‍ എന്നിവയില്‍ വലിയ പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് ഭേദഗതി.
18 വയസ്സ് തികഞ്ഞവര്‍ക്ക് സ്വയം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാം. മാതാപിതാക്കള്‍ എതിര്‍ത്താലും ഇനി പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ളവരെ കോടതി മുഖേന വിവാഹം കഴിക്കാം. അതേസമയം വധൂവരന്മാര്‍ തമ്മിലുള്ള പ്രായവ്യത്യാസം മുപ്പത് വയസിന് മുകളിലാണെങ്കില്‍ വിവാഹത്തിന് കോടതിയുടെ അനുമതി നിര്‍ബന്ധമാണ്. സ്വന്തം രാജ്യത്തെ നിയമത്തില്‍ വിവാഹത്തിന് രക്ഷിതാവ് വേണമെന്ന് നിര്‍ബന്ധമില്ലെങ്കില്‍ പ്രവാസികളായ മുസ്ലിം സ്ത്രീകള്‍ക്കും നിയമം ബാധകമാകും. വിവാഹനിശ്ചയസമയത്ത് നല്‍കിയ സമ്മാനങ്ങള്‍ തിരികെ വാങ്ങുന്നതിന്റെ മാനദണ്ഡങ്ങളും നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. വിവാഹം നടന്നില്ലെങ്കില്‍ 25,000 ദിര്‍ഹത്തിനെനെക്കാള്‍ (5.9 ലക്ഷം രൂപ) മൂല്യമുള്ള സമ്മാനങ്ങള്‍ തിരികെ നല്‍കണം. എന്നാല്‍, അപ്പോള്‍ത്തന്നെ ഉപയോഗിച്ചുതീരുന്ന രീതിയിലുള്ള സമ്മാനമാണെങ്കില്‍ ഇത് ബാധകമല്ല.
വിവാഹമോചന കേസുകളില്‍ കുട്ടികളുടെ കസ്റ്റഡി പ്രായം 18 ആയി ഉയര്‍ത്തി. പതിനഞ്ച് വയസ് തികഞ്ഞാല്‍ ആര്‍ക്കൊപ്പം ജീവിക്കണം എന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം കുട്ടിക്കായിരിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
