ഷാര്‍ജ: ഷാര്‍ജയില്‍ സിവില്‍, കൊമേഴ്‌സ്യല്‍ കേസുകളിലെ ബാധ്യതയുടെ പേരിലുള്ള ഇനി ജയില്‍വാസം അനുഭവിക്കേണ്ടിവരില്ല. ദുബായിക്ക് പിന്നാലെ ഷാര്‍ജയും നിയമം ഒഴിവാക്കി. ഷാര്‍ജ ജുഡീഷ്യല്‍ കൗണ്‍സില്‍ പുതിയ നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കി. നിലവില്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിച്ചിരുന്നു. എന്നാല്‍ പണമടയ്ക്കാനിത്തവര്‍ക്ക് ഇനി ഒരുദിവസം പോലും ജയിലില്‍ കിടക്കേണ്ടിവരില്ല. എന്നാല്‍, നിലവിലെ ബാധ്യത തീരുന്നതുവരെ യാത്രാവിലക്ക് (രാജ്യം വിട്ടുപോകാനാകില്ല) തുടരും.
അതേസമയം, പണമോ മതിയായ ആസ്തിയോ ഉണ്ടായിട്ടും പ്രതി മനഃപൂര്‍വം കടബാധ്യത വരുത്തിയതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കില്ല. പ്രതിയുടെ അക്കൗണ്ടിലെ പണം, വാഹനം, വസ്തു, കെട്ടിടം തുടങ്ങിയ ആസ്തികള്‍ തുടങ്ങിയവ കോടതി കണ്ടുകെട്ടും. സിവില്‍, കൊമേഴ്‌സ്യല്‍ കേസുകളില്‍ നിലവില്‍ തടവിലുള്ളവര്‍ക്ക് പുതിയ നിയമത്തിലൂടെ മോചിതരാകാമെന്നാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
