അബുദാബി: അബുദാബിയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് രണ്ട് പേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സ്വീഹാന്‍ സ്ട്രീറ്റിലായിരുന്നു സംഭവം. മിസൈലാക്രമണം വിജയകരമായി തടഞ്ഞിരുന്നെങ്കിലും ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ വീണ് ആളപായം സംഭവിക്കുകയായിരുന്നു. വലിയ നാശനഷ്ടങ്ങളും ഉണ്ടായി.
മരണപ്പെട്ട രണ്ട് പേരെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ രണ്ട് വ്യക്തികള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
