ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സെക്യൂരിറ്റി, സര്‍വീസ് വകുപ്പുകളുടെ ഔദ്യോഗിക പ്രവര്‍ത്തന സമയം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
മന്ത്രാലയത്തിന്റെ ആസ്ഥാനത്തെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്‌സ് & നാഷണാലിറ്റി ആന്‍ഡ് ട്രാവല്‍ ഡോക്യുമെന്റ്‌സ് വകുപ്പ് രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും ഉച്ചയ്ക്ക് 1 മുതല്‍ വൈകുന്നേരം 6 വരെയും പ്രവര്‍ത്തിക്കും. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് രാവിലെ 6.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും വൈകുന്നേരത്തെ പ്രവര്‍ത്തനങ്ങള്‍ ഉച്ചയ്ക്ക് 1 മുതല്‍ വൈകുന്നേരം 6 വരെയും പ്രവര്‍ത്തിക്കും.
ക്രിമിനല്‍ എവിഡന്‍സ് & ഇന്‍ഫര്‍മേഷന്‍ വകുപ്പ് രാവിലെ 6.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും പ്രവര്‍ത്തിക്കും. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കമ്പനികള്‍ക്കുള്ള ഫിംഗര്‍പ്രിന്റ് വിഭാഗവും രാവിലെ 6.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചയ്ക്ക് 1 മുതല്‍ വൈകുന്നേരം 6 വരെയും പ്രവര്‍ത്തിക്കും.
സെക്യൂരിറ്റി, ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റേഷനുകളും എമര്‍ജന്‍സി വിഭാഗങ്ങളും 24/7 പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്, വ്യക്തികള്‍ക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലുകള്‍ സന്ദര്‍ശിക്കാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
