ഒമാനില്‍ നിന്ന് കേരളത്തിലേക്ക് ലഹരി; ലഹരി എത്തിച്ചത് നടിമാര്‍ക്ക് വേണ്ടിയെന്ന് മൊഴി, ലക്ഷങ്ങളുടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍

drugs

മലപ്പുറം: ഒമാനില്‍നിന്ന് ഇറക്കുമതി ചെയ്ത, ലക്ഷക്കണക്കിനു രൂപ വിലവരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍. പുതുവത്സരാഘോഷ പാര്‍ട്ടികള്‍ ലക്ഷ്യമിട്ട് എത്തിച്ചതായിരുന്നു ലഹരി. രണ്ടുമാസം മുന്‍പ് ഒമാനില്‍ നിന്നു നാട്ടിലെത്തിയ കാളികാവ് പേവുന്തറ സ്വദേശി മുഹമ്മദ് ഷബീബിനെയാണ് (31) പോലീസ് പിടികൂടിയത്.

വിദേശത്തുനിന്നുള്ള നിര്‍ദേശപ്രകാരം ആവശ്യക്കാര്‍ക്കു ലഹരി കൈമാറാന്‍ കാത്തുനില്‍ക്കുന്നതിനിടെ അഴിഞ്ഞിലത്തെ റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയുടെ പരിസരത്തു നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. രണ്ട് നടിമാര്‍ക്ക് നല്‍കാനാണ് ലഹരി എത്തിച്ചതെന്നു പ്രതി മൊഴി നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ് അറിയിച്ചു. പുതുവത്സര പാര്‍ട്ടികള്‍ ലക്ഷ്യമിട്ടു ജില്ലയിലേക്കു വീര്യമേറിയ സിന്തറ്റിക് ലഹരികള്‍ എത്തിക്കുന്ന സംഘങ്ങള്‍ സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ലഹരി വീര്യം കൂടിയ സെമി ക്രിസ്റ്റല്‍ രൂപത്തിലുള്ള ലഹരിയും പിടിച്ചെടുത്തു. ഇതിനു ആവശ്യക്കാര്‍ കൂടുതലായതിനാല്‍ വിലയും കൂടുതലാണെന്നാണ് പ്രതിയുടെ മൊഴി. ഒമാനില്‍ ജോലി ചെയ്യുന്ന ഷബീബ് അവിടെയുള്ള സുഹൃത്തുക്കള്‍ മുഖേനയാണ് എംഡിഎംഎ നാട്ടിലെത്തിച്ചത്. കൊച്ചി, ഗോവ എന്നിവിടങ്ങളില്‍ വില്‍പന നടത്തി അമിത ലാഭമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും പ്രതിയുടെ മൊഴി നല്‍കിയിട്ടുണ്ട്. വിദേശത്തു നിന്നുള്ള നിര്‍ദേശപ്രകാരമാണു നാട്ടിലെ ഇടപാടുകാര്‍ക്കു എത്തിച്ചു നല്‍കുന്നതെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു. ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ ഷബീബിനെ റിമാന്‍ഡ് ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading