കുവൈത്ത് സിറ്റി: കുവൈത്തില്‍ വീട്ടുവളപ്പില്‍ കഞ്ചാവ് കടത്തിയ രാജകുടുംബാഗത്തിനും സഹായിയായ പ്രവാസിക്കും തടവ് ശിക്ഷ വിധിച്ചു. കൗണ്‍സിലര്‍ നായിഫ് അല്‍ – ദഹൂം അധ്യക്ഷനായ ഒന്നാം ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. തൊഴിലാളികളായ മൂന്ന് ഏഷ്യന്‍ വംശജരുടെ സഹായത്തോടെ വീട്ടില്‍ കഞ്ചാവ് വളര്‍ത്തി വില്‍പ്പന നടത്തിയിതനാണ് നടപടി.
ഭരണകുടുംബാംഗത്തെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിനിടെ വില്‍പനയ്ക്ക് തയാറാക്കി വെച്ചിരിക്കുന്ന ഏകദേശം 5,130 കിലോഗ്രാം കഞ്ചാവ്, 25 കിലോഗ്രാം കിലോഗ്രാം ഭാരമുള്ള 270 തൈകള്‍, 54,150 ഗുളികകള്‍ എന്നിവയും പിടിച്ചെടുത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
