മനുഷ്യക്കടത്ത് തടയും; വ്യവസ്ഥകളുടെ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം

human trafficking

ദോഹ: ഖത്തറില്‍ മനുഷ്യക്കടത്ത് തടയുന്നതിനുള്ള വ്യവസ്ഥകളുടെ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. മനുഷ്യക്കടത്ത് തടയുന്നതിന് ദേശീയ സമിതി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് 2017ലെ കാബിനറ്റ് തീരുമാനത്തിലെ (15) ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് തീരുമാനത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനിയുടെ അധ്യക്ഷതയില്‍ ഇന്ന്, ബുധനാഴ്ച രാവിലെ അമീരി ദിവാനില്‍ ചേര്‍ന്ന മന്ത്രിസഭയുടെ പതിവ് യോഗത്തിലാണ് തീരുമാനം. യോഗത്തിന് ശേഷം, നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിന്‍ അലി അല്‍ മോഹന്‍നാദി പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇക്കാര്യം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading