ദോഹ: ഓണ്‍ലൈനിലൂടെയുള്ള വസ്തു വാടക തട്ടിപ്പുകളില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വഞ്ചനാപരമായ പ്രോപ്പര്‍ട്ടി വാടക പരസ്യങ്ങളില്‍ ജാഗ്രത വേണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളും വിനോദ സൗകര്യങ്ങളും സംശയാസ്പദമായ കുറഞ്ഞ വിലയില്‍ വാഗ്ദാനം ചെയ്യുന്ന വ്യാജ പരസ്യങ്ങള്‍ക്കെതിരെയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഏതെങ്കിലും ഇടപാടുകളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് താമസക്കാരോട് ജാഗ്രത പാലിക്കാനും വാടക ഓഫറുകളുടെ നിയമസാധുത സമഗ്രമായി പരിശോധിക്കാനും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. അസാധാരണമാം വിധം കുറഞ്ഞ വിലയുള്ള പ്രോപ്പര്‍ട്ടി ലിസ്റ്റിംഗുകള്‍ ലഭിക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം വ്യക്തമാക്കി.
ഇത്തരത്തില്‍ സംശയാസ്പദമായി തോന്നിയേക്കാവുന്ന ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കണം. ഖത്തറിലെ താമസക്കാര്‍ക്ക് Metrash ആപ്പ് വഴിയോ cccc@moi.gov.qa എന്ന് ഇമെയില്‍ വഴിയോ റിപ്പോര്‍ട്ട് ചെയ്യാം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
