അബുദാബി: യുഎഇയിവെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഓഹരി വില്‍പന ആരംഭിച്ചു. ഐപിഒ റേഞ്ച് സ്ഥിരീകരിച്ചു. ഒരു ഓഹരിക്ക് 1.94 യുഎഇ ദിര്‍ഹം മുതല്‍ 2.04 ദിര്‍ഹം വരെയാണ് വില. അന്തിമ വില നവംബര്‍ അഞ്ചിന് സ്ഥിരീകരിക്കും.
മൂന്നുഘട്ട ഐ.പി.ഒയിലൂടെ ലുലു റീട്ടെയ്‌ലിന്റെ 25 ശതമാനം ഓഹരികളാണ് (258.2 കോടി) അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വില്‍പ്പനയ്ക്കുള്ളത്. 89 ശതമാനം ഓഹരികള്‍ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും (ക്യു.ഐ.ബി), 10 ശതമാനം ചെറുകിട (റീട്ടെയില്‍) നിക്ഷേപകര്‍ക്കും ഒരു ശതമാനം ജീവനക്കാര്‍ക്കുമായാണ് നീക്കിവച്ചിരിക്കുന്നത്.
റീട്ടെയില്‍ നിക്ഷേപകര്‍ക്കും നിക്ഷേപക സ്ഥാപനങ്ങള്‍ക്കും ഓഹരിക്കായി അപേക്ഷിക്കം. സമയപരിധി നവംബര്‍ അഞ്ചിന് അവസാനിക്കും. ഇതിന് ശേഷം ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 12 ന് റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് അലോട്ട്‌മെന്റ് സംബന്ധിച്ച എസ്.എം.എസ് ലഭിക്കും. നവംബര്‍ 14 ന് അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്യും. യു.എ.ഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐ.പി.ഒ ലിസ്റ്റിങ്ങുകളില്‍ ഒന്നാണ് ലുലുവിന്റേത്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
