യുഎഇയില്‍ റോഡ് മുറിച്ച് കടന്നാല്‍ 10,000 ദിര്‍ഹം പിഴ; പുതിയ നിയമം 2025ല്‍

road crossing 2

അബുദാബി: യുഎഇയില്‍ ട്രാഫിക് പിഴകള്‍ കര്‍ശനമാക്കുന്നു. അനധികൃതമായി റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് 10,000 ദിര്‍ഹം പിഴ ചുമത്തും. ഒക്ടോബര്‍ 25ന് പ്രഖ്യാപിച്ച പുതിയ ട്രാഫിക് നിയമം അടുത്ത വര്‍ഷം മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വരും. അനധികൃതമായി റോഡ് മുറിച്ചുകടന്നാല്‍ (ജയ്‌വാക്കിംഗ്) തടവും അയ്യായിരം ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ പിഴ ചുമത്തും. 80 കിലോമീറ്ററോ അതില്‍ കൂടുതലോ വേഗപരിധിയുള്ള റോഡുകളില്‍ കടക്കുന്ന വ്യക്തികള്‍ക്ക് ഉയര്‍ന്ന പിഴ ചുമത്തും. മൂന്ന് മാസത്തില്‍ കുറയാത്ത കാലയളവിലെ തടവിന് പുറമെ 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ലഭിക്കും.

റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നതാണ് പുതിയ നിയമം. പിഴകള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ നിയമങ്ങള്‍ പാലിക്കപ്പെടും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. യുഎഇയില്‍ ചെറിയ അപകടങ്ങള്‍ക്ക് ശേഷം വാഹനങ്ങള്‍ ഉടന്‍ റോഡില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ 500 ദിര്‍ഹം പിഴ ചുമത്തും. സുരക്ഷിതമായ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading