പ്രവാസികളുടെ മക്കള്‍ക്ക് ബിരുദ പഠനത്തിന് സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

deee

ദോഹ: പ്രവാസികളുടെ മക്കള്‍ക്ക് ബിരുദ പഠനത്തിന് അനുവദിക്കുന്ന വാര്‍ഷിക സ്‌കോളര്‍ഷിപ്പിന് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദ പഠനം നടത്തുന്ന പ്രവാസികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കാം. ഓരോ രാജ്യത്തേയും ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് എന്നിവ മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. നവംബര്‍ 30 വരെ അപേക്ഷിക്കാം. വിദേശകാര്യ മന്ത്രാലയത്തിന്റെ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ഫോര്‍ ഡയസ്‌ഫോറ ചില്‍ഡ്രന്‍ (എസ്പിഡിസി) എന്ന പദ്ധതിയലൂടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

അപേക്ഷകര്‍ ഒന്നാം വര്‍ഷ ഡിഗ്രി പ്രേവേശനത്തിന് പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. വിദ്യാര്‍ത്ഥികള്‍ 17നും 21നും ഇടയ്ക്ക് പ്രായമുള്ളവരായിരിക്കണം. പിഐഒ കാര്‍ഡുള്ള ഇന്ത്യന്‍ വംശജര്‍, എന്‍ആര്‍ഐ സ്റ്റാറ്റസുള്ള ഇന്ത്യന്‍ പൗരന്മാര്‍, എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ എന്നിവരുടെ മക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്.qwer

പ്രതിവര്‍ഷം നാലായിരം യുഎസ് ഡോളര്‍ അഥവാ 3,36,400 രൂപ വരെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പായി ലഭിക്കും. ഈ വര്‍ഷം മുതല്‍ മെഡിക്കല്‍ പഠനത്തിനും സ്‌കോളര്‍ഷിപ്പ് ലഭിക്കും. എംബിബിഎസ് രണ്ടാം വര്‍ഷം മുതല്‍ അഞ്ചാം വര്‍ഷം വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകരില്‍ നിന്ന് അര്‍ഹരായവരെ തിരഞ്ഞെടുക്കും.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading