കുവൈത്തില്‍ ഇനി ബില്ലുകളില്‍ അറബിക് ഭാഷ നിര്‍ബന്ധം

bill

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാണിജ്യ സ്ഥാപനങ്ങളുടെ ബില്ലുകളില്‍ അറബിക് ഭാഷ നിര്‍ബന്ധമാക്കി. വാണിജ്യ സ്ഥാപനങ്ങള്‍, കമ്പനികള്‍, കടകള്‍, തുടങ്ങിയ എല്ലാ സ്ഥാപനങ്ങളിലും ഇത് നിര്‍ബന്ധമാണ്. എല്ലാ പര്‍ച്ചേസ് ഇന്‍വോയിസുകളിലും അറബിക് പ്രധാന ഭാഷയായി ഉപയോഗിക്കണമെന്നാണ് കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദേശം.

വാങ്ങുന്ന വ്യക്തിയുടെ പേര്, തീയതി, വിലാസം, വാങ്ങിയ സാധനത്തിന്റെ വിവരണം, അളവ്, വില, ഡെലിവറി തീയതി, സീരിയല്‍ നമ്പര്‍, വിതരണക്കാരന്റെ ഒപ്പും സ്റ്റാമ്പും എന്നീ വിവരങ്ങള്‍ ബില്ലില്‍ അടങ്ങിയിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇന്‍വോയ്‌സുകളില്‍ എല്ലാ സ്ഥാപനങ്ങളും ഇംഗ്ലീഷ് ഭാഷ മാത്രം ഉപയോഗിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന നിര്‍ദേശത്തിന് പിന്നാലെയാണ് തീരുമാനം.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading