മസ്‌കത്ത്: ഒമാനില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു. പെട്രോള്‍ പമ്പുകളിലെ മാനേജര്‍ ജോലികള്‍ സ്വദേശിവല്‍ക്കരിച്ചു. പെട്രോള്‍ പമ്പുകളിലെ സൂപ്പര്‍വൈസര്‍, മാനേര്‍ജര്‍ എന്നീ തസ്തികകളില്‍ ഇനി ഒമാനികളെ മാത്രം നിയമിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഇന്ധന വിതരണ കമ്പനികളില്‍ കൂടി സ്വദേശിവല്‍ക്കരണം പ്രബല്യത്തിലാകുന്നതോടെ ഇന്ധന സ്‌റ്റേഷനുകളിലും സ്‌റ്റേഷന്‍ മാനേജര്‍മാരുടെ നിയമനങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമാകും. ഒരു മാസത്തിനുള്ളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കണമെന്നാണ് നിര്‍ദേശം. മലയാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതും തിരിച്ചടിയാണ്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
