ഡല്‍ഹി: രാജ്യത്തെ വിമാനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ബോംബ് ഭീഷണി ഉണ്ടാകുന്നതിന് പിന്നാലെ വിവിധ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രി സ്‌കൂള്‍ മാനേജ്മെന്റുകള്‍ക്ക് ഇമെയില്‍ വഴിയാണ് സന്ദേശം ലഭിച്ചത്. ഡല്‍ഹിയിലേയും ഹൈദരാബാദിലേയും സ്‌കൂളുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഡല്‍ഹിയിലെ രണ്ട് സ്‌കൂളുകള്‍ക്കും ഹൈദരാബാദിലെ ഒരു സ്‌കൂളിനുമാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഡല്‍ഹിയിലെ പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിനടുത്ത് ഞായറാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തിന് പിന്നാലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്‌ഫോടനം നടന്ന സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട നാല് പേര്‍ക്കായി തെരച്ചില്‍ തുടങ്ങി. കേസില്‍ ഖലിസ്ഥാന്‍ ബന്ധവും അന്വേഷിക്കുന്നുണ്ട്. അതിനിടെ ഇന്‍ഡിഗോ, വിസ്താര വിമാനങ്ങള്‍ക്ക് ഇന്നും ഭീഷണി സന്ദേശം ലഭിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
