ദോഹ: ഖത്തറില്‍ ഭാരത് ഉത്സവ് 2024- ന് ദിവസങ്ങള്‍ മാത്രം. ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററാണ് (ഐസിസി) ‘ഭാരത് ഉത്സവ് 2024’ എന്ന സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നത്.
ഒക്ടോബര്‍ 25, വെള്ളിയാഴ്ച ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ അല്‍ മയാസ്സ തിയേറ്ററില്‍ പരിപാടി നടക്കും. ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഖത്തറിലെ വിവിധ അനുബന്ധ സംഘടനകളിലെയും ഇന്ത്യന്‍ സ്‌കൂളുകളിലെയും നിരവധി കലാകാരന്മാരുടെ പ്രകടനം നടക്കും.
അഞ്ഞൂറോളം കലാകാരന്മാര്‍ പരിപാടിയില്‍ പങ്കെടുക്കും. പ്രവേശനത്തിന് പാസ് നിര്‍ബന്ധമാണ്. ഐസിസി ഓഫീസില്‍ പാസ് ലഭ്യമാണ്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
