ദോഹ: ഖത്തറില്‍ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത. നാളെയും ക്ടോബര്‍ 24, 25, വ്യാഴം, വെള്ളി ദിവസങ്ങളിലും രാജ്യത്ത് മഴ പ്രതീക്ഷിക്കുന്നതായി ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാലാവസ്ഥ ഭാഗീകമായി മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളില്‍ മഴ പെയ്യുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
അതിനിടെ മഴ പെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. ഡ്രൈവിംഗില്‍ സുരക്ഷാ മുന്നറിയിപ്പുകളും അതോറിറ്റി പുറത്തിറക്കി.
- മഴ സമയങ്ങളില്‍ അമിത വേഗത പാടില്ല. സ്പീഡ് കുറയ്ക്കണം.
- ഓവര്‍ടേക്കിംഗ് ഒഴിവാക്കുക.
- വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കുക.
- വേഗത കുറയ്ക്കാന്‍ സാവധാനം ബ്രേക്ക് ഉപയോഗിക്കുക.
- അപകട സൂചക ലൈറ്റുകള്‍ അനാവശ്യമായി ഉപയോഗിക്കരുത്.
- വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കുക.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
