റിയാദ്: ഉംറ തീര്‍ഥാടകരുള്‍പ്പടെ 250 യാത്രക്കാരുമായി കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് തിരിച്ച ഇന്‍ഡിഗോ വിമാനം റിയാദില്‍ ഇറക്കി. സാങ്കേതിക കാരണമെന്ന് അധികൃതര്‍ അറിയിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലേക്ക് ഇന്നലെ, ഒക്ടോബര്‍ 21ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് സാങ്കേതിക കാരണങ്ങളാല്‍ റിയാദിലിറക്കിയത്. യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്.
കരിപ്പൂരില്‍ നിന്ന് തിങ്കളാഴ്ച രാത്രി ഇന്ത്യന്‍ സമയം 9.10 ന് പുറപ്പെട്ട വിമാനം സൗദി സമയം 12 മണിയോടെ ജിദ്ദയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ഓടെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. യാത്രക്കാരെ മുഴുവന്‍ വിമാനത്താവളത്തിലെ ടെര്‍മിനലിലേക്ക് മാറ്റി. കുറ്ചച് യാത്രക്കാരെ ചൊവ്വാഴ്ച രാവിലെയോടെ ഡൊമസ്റ്റിക് ടെര്‍മിനിലേക്ക് കൊണ്ടുവന്നതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം വിവിധ ആഭ്യന്തര വിമാനങ്ങളില്‍ യാത്രക്കാരെ ജിദ്ദയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്‍ഡിഗോയുടെ റിയാദ് അധികൃതര്‍. ആറ് ഉംറ ഗ്രൂപ്പുകള്‍ക്ക് കീഴില്‍ പുറപ്പെട്ട തീര്‍ഥാടകരും ജിദ്ദയിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികളും അവരുടെ കുടുംബങ്ങളുമാണ് യാത്രക്കാരായുള്ളത്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
